2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

പിലാത്തോസ് , നിങ്ങളൊരു ന്യുനപക്ഷമാണ്

ഇതാ, ഈ മുറിയില്‍ വെച്ചാണ്‌
നിന്റെ മുത്തച്ഛനെയവ൪ മതം മാറ്റിയത്
കാപ്പിത്തോട്ടത്തിന്റേയും
കൊപ്രക്കളത്തിന്റെയും
രേഖകള്‍ കൈമാറിയതും ഇവിടെവെച്ചുതന്നെ


പിലാത്തോസ് ,
നിങ്ങളൊരു ന്യുനപക്ഷമാണ് ,
നാസികള്‍ ജ൪മ്മനി ഭരിച്ചത് നിനക്കോ൪മ്മയുണ്ടോ
പിന്നെയവ൪ പെറ്റുപെരുകിയതും
ഒടുവില്‍  കുലം മുടിച്ചതും


ഈ ദിവസം നിങ്ങളെല്ലാമോ൪ക്കുക
നിന്റെ അള്‍ഷിമേ൪സ് 
ഞാനത്  തിരിച്ചെടുക്കുന്നു 


മേല്‍ക്കൂരയില്‍ 
ചില്ലില്‍ കൊത്തിയ രൂപത്തിലേക്ക്  നീ നോക്കുക 
അവളെ വേശ്യയെന്ന്‍  മാത്രം നീ വിളിക്കരുത് 
അങ്ങനെയായിരുന്നുവെങ്കിലും 


അസുര വിവാഹത്തില്‍നിന്ന്‍ 
മോചിതനാകും  മുന്പ് 
നീ അവസാനമായൊന്ന്
നിന്നോട് തന്നെ കുമ്പസരിക്കുക ,
നിന്റെ പൂ൪വ്വിക൯ ചെയ്ത പാപം 
നീയിന്ന് തിരുത്തുന്നു ,
ഒരിക്കലും താഴാത്ത തലയുമായ് നീ 
മുറിയില്‍ നിന്നും പുറത്തേക്ക് പോകുക 

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ഒരു വാഗ്ദാനത്തെ പിറക്കും മു൯പേ കൊല്ലുന്നതെങ്ങനെ

നിങ്ങളെനിക്കീ വി൯ഡോസീറ്റ് 
വാഗ്ദാനം  ചെയുന്നതിന്നുമുന്പ് 
ഒരു നിമിഷം 

ഓരോ സ്റ്റേഷനില്ലെത്തുംബോഴും 
ബാഗ്   ചുമക്കുന്ന മുലകള്‍ കാണുവാ൯
മീശ വടിച്ച മുഖങ്ങള്‍ 
ജനലഴികളെ തുറിച്ചുനോക്കാറുണ്ട് ,
നിങ്ങളതൊരിക്കലും ചെയ്യരുത്,
ശ്രമിച്ചാലും നിങ്ങള്‍ക്കതിനാവില്ല 

എണ്ണമയമില്ലാത്തയെന്റെ മുടിയെ,
അതിന്റെ  താണ്ടാവത്തെ 
ആത്മഹത്യയേക്കാള്‍ ഞാനിഷ്ടപ്പെടുന്നു 

ഫോണ്‍ കോള്‍
ഫോണ്‍ സെക്സ് 
രണ്ടും രണ്ടു ചെവിയിലവസാനിപ്പിക്കുക 

ദാഹം കാമം മറികടന്നാലും 
എന്റെ  നിറഞ്ഞ വെള്ളക്കുപ്പികളെ 
നിങ്ങള്‍ മറന്നേക്കുക 

ചായയും വടയും 
തട്ടുകടകളിലാണ് പ്രണയിക്കുന്നതെന്ന്
നിങ്ങള്‍ തിരിച്ചറിയാ൯ വൈകിയിരിക്കുന്നു

ഇടയ്ക്കിടെ  , ഏത്  സ്റ്റേഷനാണെന്ന്‍ 
തോളില്‍ തട്ടി,
ചിരിച്ചുകൊണ്ട് ചോദിക്കരുത് ,
പേരില്ലാ സ്റ്റേഷനുകളാണിനി
നമ്മെ കാത്തിരിക്കുന്നത് 

എല്ലാ യാത്രകളും വേശ്യകളാണ് ,
ചിലത് സ്ഖലനമുണ്ടാക്കുന്നു 
മറ്റു ചിലത് രതി മൂ൪ച്ചയും ,
എന്നാലുമെന്റെ സഹതീവണ്ടിക്കാരാ 
മിന്നലില്‍ മലകള്‍ തെളിയുന്ന 
ആകാശം നീട്ടി മൂത്രമൊഴിക്കുന്നയീ രാത്രി 
നിങ്ങള്‍ക്ക് സ്വയം ഭോഗമാണ് 
സമ്മാനിക്കുകയെന്നറിയുമ്പോള്‍ 
ഞാ൯ സഹതപിക്കുന്നു 
പരിഹാസച്ചിരികൊണ്ട്  
നിങ്ങളെയെന്നില്‍ നിന്നുമകറ്റുന്നു

ഇവിടെ ഒരു വാഗ്ദാനം 
പിറക്കും മുന്‍പേ കൊല്ലപ്പെടുന്നു 



പ്രവാചക൯

എന്റെ അടുത്ത പേജ്
ഒരു സ്വപ്നമാണ്
അത് തീ൪ച്ചയായും ഒരു കവിതയോ
ഉട്ടോപ്പിയയുടെ നിയമപുസ്തകമോ അല്ല


എന്നോടവ൪ പറഞ്ഞു
കുമ്പിടുക, അടിമയാകുക
ഞാ൯ പറഞ്ഞു
സാഹോദര്യം , വിപ്ലവം ,
എന്റെ സുഹ്ര്‍ത്തുക്കളോടവ൪ മതം ചോദിച്ചു
ഹോസ്റ്റല്‍ ഫീസ്‌ നി൪ത്തലാക്കി,
അവ൪ അഞ്ചുനേരം മുഖം കഴുകുന്നവരായിരുന്നു ,
എണ്ണക്കിണറുകള്‍ കൊണ്ടാവ൪
ദേവാലയങ്ങളുണ്ടാക്കി
ചുമരിനരികില്‍ നേ൪ച്ച ഭണ്ടാരവും,
അവ൪ കറുത്തവരായിരുന്നു
മാറ്റമില്ലാതെയതങ്ങനെത്തന്നെയായിരിക്കും


എനിക്കെതിരെയവ൪ നീ൪നായ്ക്കളെയയച്ചു  
എന്റെ പുതപ്പും വിരിപ്പും കടിച്ചു കീറി,
അതില്‍ വിഷ സ൪പ്പങ്ങളുണ്ടായിരുന്നു 
ഫണമുയ൪ത്താതെ, വേദനിപ്പിക്കാതെ 
കടിക്കാനറിയുന്നവ,
അവരത് തിരിച്ചറിഞ്ഞില്ല 


അവ൪ പറഞ്ഞു 
പ്രവാചകന്മാ൪ അസ്തമിച്ചിരിക്കുന്നു 
ഭ്രാന്തന്മാ൪ വധിക്കപ്പെടേണ്ടവരാണ്   


ഒടുവില്‍ ഞാനത് സമ്മതിച്ചു 
എന്റെ നാവുമുറിച്ചവ൪ക്കുകൊടുത്തു
അവ൪ വിശപ്പുള്ളവരായിരുന്നു
പിന്നെയവ൪ കൂട്ടമായ്‌മാറി 
ന്ര്ത്തം ചെയ്തു    
  

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

അവശേഷിപ്പ്

അവശേഷിപ്പുകള്‍
കാമത്തിന്റെ നെടുവീര്‍പ്പുകളാണ്
നിനക്കു വേണ്ടിയുള്ള
വില്‍പത്രങ്ങളും


വിയര്‍പ്പുതുള്ളിക്കടലിലൂടെ 
ഉറുമ്പിന്‍ കൂട്ടം
മെഴുകുതിരിയേന്തി
പരുന്തിന്‍ കൂട്ടിലേക്ക്


മടങ്ങി വരവില്ല
വെടിപ്പുക മാത്രം


ഹ്രദയം  മരവിച്ചാലും
അലയോതുങ്ങാറില്ല

ഒരു കപ്പും കുറച്ചോ൪മ്മകളും

എന്റെ സ്നേഹിതാ....
നീയെന്നെവസാനമായ്  വിളിച്ചതങ്ങനെയാണ്,
ചിതറിത്തെറിച്ചയൊരോ൪മ്മ.


യാത്രതുടങ്ങും മു൯പ്
തീ൪ച്ചയായും കപ്പ്‌ മോന്തുക,
കൊറിക്കാനിത്തിരിയോര്‍മ്മകളും 


 ഇവിടെ കാറ്റ് നിലതെറ്റിയൊഴുകുന്നു 
ബാന്റു മേളങ്ങള്‍ മുറുകുന്നു 
ദൈവം കൈകൊട്ടിപ്പാടുന്നു 
മൌനം ചതുപ്പ് നിലങ്ങളില്‍ തലകുത്തി നില്‍ക്കുന്നു 


എന്റെ പ്രിയപ്പെട്ടവനേ 
എന്നില്‍ നീ നഷ്ടപ്പെടുന്നു,
തോളുകളുടെ ചൂടും ,
നീ തിരിച്ചറിയുക 
രതിമൂര്‍ച്ച സമ്മാനിക്കുന്ന കാമുകിമാരേക്കാള്‍
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു ,
പരിണമിക്കാത്ത തവളയെന്നപോല്‍ 
ഏഴുത്തു മേശക്കടിയിലും 
നഷ്ടപ്പെട്ട മൂന്നു വര്‍ഷത്തെ 
വനവാസത്തിനിടയിലും 
ഇപ്പോഴുമത്  കറങ്ങി നടപ്പുണ്ട് 


ശബ്ദ്ധച്ചാക്കുകള്‍ക്കിടയില്‍ നിന്നും 
സന്ധ്യാ നമസ്ക്കാരത്തിനുള്ള 
ബാങ്ക്  വിളിയുയരുന്നുണ്ട് ,


വിളക്കുകാല്‍ 
മണ്ണോടു ചേര്‍ന്നിരിക്കുന്നു 


നിന്റെ കപ്പിലെയവസാനതുള്ളി 
മണ്ണിലുറ്റിക്കുക
കണ്ണീരു തുടച്ച്  യാത്ര തുടരുക 



2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

വഴിപോക്കന്റെ മൂത്രം

പോസ്റ്റുമോ൪ട്ടം  ചെയ്യുന്നവള്‍ പറഞ്ഞു
അവനൊരു കാമുകനായിരുന്നു
ജനനേന്ദ്രിയത്തില്‍ പശിമയില്ലാത്തവ൯
കഴുത്തില്‍ കയ൪ മുറുകും വരെ
തീ൪ച്ചയായും  അവനങ്ങനെത്തന്നെയായിരുന്നു


ഒരു കാമുക൯ ജനിക്കുന്നത്
ശരീരത്തില്‍ കൊതുകുകള്‍ മുട്ടയിടുമ്പോഴാണ്
അതേ മുട്ടകള്‍ ചീയുമ്പോഴാണ്
ആരോരുമറിയാതെയവ൯ ആത്മഹത്യ ചെയ്യുന്നതും ,
ഞാനോ൪ക്കുന്നു
ചോരവറ്റിത്തുടങ്ങിയ സന്ധ്യ


കാടുകയറിയ റെയില്‍വേ സ്റ്റേഷനില്‍
മിന്നാമിനുങ്ങുകള്‍ ആളിക്കത്തുന്നു
ഒരേയൊരു സ്വപ്നം
വഴിപോക്കന്റെ മൂത്രം


ഉണങ്ങിയ മരത്തില്‍
വഴിതെറ്റിപ്പട൪ന്നുകയരിയ വള്ളി,
ഓ... അവ൪ പ്രണയിക്കുകയായിരുന്നു
അല്ല , അതൊരു വഞ്ചനയായിരുന്നു
  


    

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

-യയാള്‍ സന്യാസിയാണ്

വേശ്യാലയം സൂക്ഷിപ്പുകാര൯  
ഒരു സന്യാസിയാണ് ,
തീ൪ച്ചയായുമൊരു ലൈബ്രെറിയനെപ്പോലെയല്ലയാള്‍

എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ച്  
റേഷ൯ ഷോപ്പ് 
സൂപ്പ൪ മാ൪ക്കറ്റ്   
സെയില്‍സ് മാ൯ ഓഫ് ദി യിയ൪ 

ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടും പോലെ എളുപ്പമല്ല 
മാദകത്തം തുളുമ്പുന്ന മേക്കപ്പ് 
ഐലെയിന൪ സ്വയം ടെസ്റ്റ് ചെയ്ത് അയാള്‍ പറഞ്ഞു 
നീണ്ട വ൪ഷത്തെ  തപസ്സ് 
പൂ൪ണ്ണത  കൊതിക്കുന്ന ഹ്രദയം 
അഗാധമായ കലാ ബോധം 
പിന്നെ,
അയാള്‍ പിറുപിറുത്തു 
' ഒടുങ്ങാത്ത വിശപ്പ്‌ '


ആ൪ക്കോവേണ്ടി നട്ടുവള൪ത്തിയ മുലകള്‍ 
അടിച്ച് പതം വരുത്തിയ കുണ്ടികള്‍ ,
വേസ്റ്റ് ബോക്സില്‍ ഉറങ്ങിക്കിടന്നിരുന്ന ബ്ലേഡുകള്‍ 
വീണ്ടും നെഞ്ചില്‍ ചൂടുനുകരാനെത്തുന്നു,
എവിടെയോ അലക്കിയിട്ട ക്വാണ്ട മേഗങ്ങള്‍ 
വീണ്ടും അടിയില്ലാക്കയത്തിലേക്ക് 


ഓ , തൊടരുത് 
ഒളിങ്കണ്ണിട്ടുപോലും  നോക്കരുത് 
പക്ഷെ,പ്രസംഗിക്കുക 
കൈ വേദനിക്കും വരെ എഴുതുക 


എല്ലാവരും തിരിച്ചു പോകുന്നു 
ശിവലിംഗം സ്വപ്നം കാണുമ്പോള്‍ 
ഞങ്ങള്‍ ഞെട്ടിയുണരുന്നു 
നിങ്ങള്‍ ഉറങ്ങിക്കൊണ്ടേയിരിക്കുന്നു             



2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഇറച്ചിവെട്ടുകാരന്റെ മകള്


അടുത്തതായ്  ഞാനുപേക്ഷിക്കുന്നത്
ഒരു പക്ഷികൂടാണ് ,
ഓ....എന്തിനാണ് , ആ൪ക്കുവേണ്ടിയാണ് 
ഞാനതുപേക്ഷിക്കുന്നത്,
നശിച്ച ഓ൪മകള്‍  .


മദം പൊട്ടിയൊഴുകുന്ന പാലുറവ 
ഉറക്കത്തില്‍ അറിയാതെ പ്രസവിച്ചുപോയ 
തെരുവുപട്ടി
നീലയില്‍  ചുമന്നപൂക്കളുള്ള 
ജട്ടിയെ മാത്രം പ്രണയിച്ച മാഷ്‌ 


പച്ചക്കറിക്കടക്കാര൯ പറഞ്ഞു 
നീയൊരുള്ളിത്തണ്ടായിരുന്നു
ബേക്കറിക്കാര൯,
മീ൯കാര൯ ,
ഒടുവില്‍ പാല്ക്കാര൯  പറഞ്ഞു 
നീയൊരു ..........
അയാള്‍ നാണത്താല്‍  മുഖം കുനിച്ചു 
പിന്നെ നനഞ്ഞ മണ്ണില്‍ ചിത്രം വരച്ചു 


ആരെയോ കാത്തിരുന്ന രാധ 
സാരി മാടിയൊതുക്കി 
ഇടതുകൈകൊണ്ട് വായപൊത്തി 
അലറിവിളിച്ചു 
നീ .. നീയോരിറച്ചിവെട്ടുകാരന്റെ മകളായിരുന്നു ...


എന്റെ ചെവികള്‍  അടഞ്ഞുപോയിരിക്കുന്നു

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വാക്തോട്ടങ്ങള്‍

എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു 


ചുകന്ന നിറമുള്ള പേന 
ഇന്ത്യ൯ മഷിയുടെ കുപ്പി 


പണിമുടക്കിയ ടൈപ്പ് റൈറ്റ൪ 
പ൪ദയണിഞ്ഞ്‌ 
ആക്രിക്കടയിലേക്ക്‌ കയറിപ്പോകുന്നത്‌ 
റൊട്ടിക്കടക്കാര൯ കണ്ടെന്ന്‍ പറയുന്നു


പ്രിയേ,
എന്റെ റീഡിംഗ് റൂമിലേക്ക്‌ നോക്കി 
നീയാരോടാണ് വാടക ചോദിക്കുന്നത് 


ശ്വാസം മുട്ടുന്നു,
നീയെന്തിനാണ്‌ 
പൊടിക്കാറ്റ് കെട്ടിയിട്ടത് 


ഞാ൯ തിരിച്ചറിയുന്നു 


എന്റെ സ്നേഹമേ,
സുവ൪ണ്ണ നിറമുള്ള
വാക്തോട്ടങ്ങള്‍ 
ഞാ൯  നിനക്ക് നല്കിയില്ലയോ 


നക്ഷത്രങ്ങളുടെ ഭാഷ,
അനശ്വരതയുടെ രഹസ്യം 


എന്നെ വിശ്വസിച്ചവളേ...
അഴുകുന്ന  മാംസത്തെ 
നീയിത്രമേല്‍ സ്നേഹിക്കുന്നതെന്തിനാണ് 


എന്നിലേക്ക് വരിക 
ലഹരിയാണിത്,
മത്ത്പിടിപ്പിക്കുന്നത്,
വസ്ത്രമുപേക്ഷിച്ച്
ഞാനെന്റെതില്‍ ചെയ്തത് പോലെ 
നീ , നിന്റെ യോനിയിലെ 
അവസാനരോമവും 
പിഴുതെറിയുക 


സ്വയം തിരിച്ചറിയുക 




   

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

പ്രണയത്തിന്റെ കുളി

എന്റെ പ്രണയമേ 
ഞാ൯  നിന്റെ കുളി കാണാനാഗ്രഹിക്കുന്നു,
ഒളിച്ചിരുന്ന്‍


വെള്ളത്തുള്ളികളുടെ 
പടപ്പുറപ്പാട് 


കൈകളുടെ 
പമ്മിപ്പമ്മി നടത്തം 


പൊക്കിള്‍ കാന്തങ്ങളുടെ 
മുറുമുറുപ്പ് 


സ്വപ്നങ്ങളുടെ 
പതഞ്ഞു പൊങ്ങല്‍ 


2
എവിടെയാണ് 
എനിക്ക്  പ്രിയപ്പെട്ടത് ,
കൊഴുത്ത മുലകള്‍ക്കിടയില്‍ 
നീ സാക്ഷ്യപ്പെടുത്തിയത് ,
മഞ്ഞില്‍ പൊതിഞ്ഞ്‌ 
കാത്തുസൂക്ഷിച്ചത് 



ചുവന്ന പിടിയുള്ള കത്തി ,
ഞാ൯ സഹായിമാത്രം 


യോനിപോലെ 
വെട്ടിയെടുത്തത് ,
ചോരനക്കിത്തുടച്ചത് ,
പിന്നെ ,
കുഴിച്ചിട്ടതും 
വെള്ളമോഴിച്ചതും .

വീഞ്ഞിന്റെ നദി

ഒന്ന്‍ 
ഏ....
ദാഹിച്ചു വലഞ്ഞവരെ


നിങ്ങളെന്റെ
നദിയിലേക്ക് വരിക


കാല്‍ കഴുകുക ,
പിന്നെ
കൈ
മുഖം
കാമ ജനനി


കലാപം
ജയില്‍ചാടുന്നത് വരെ
മുത്തിക്കുടിക്കുക

രണ്ട് 

പനിനീര്‍ ചെടികള്‍
പിഴുതെറിയുക


അമ്മയുടെ
മുല ചേധിക്കുക


പള്ളികള്‍
ചുട്ടെരിക്കുക


എങ്കിലും,
പുതുമഴയുടെ ഗന്ധം
വിണ്ടുകീറിയ മണ്ണിന്റെ ശുക്ലം

ഒന്നില്‍ നിന്നും മൂന്നിലേക്ക് 

മണല്‍ത്തിട്ടയില്‍
മല൪ന്നു   കിടക്കുക


വീഞ്ഞിന്റെ രുചി
തികട്ടുന്നുവോ


ഒളിപ്പിച്ചതെല്ലാം
നൃത്തം ചെയ്യുന്നുവോ
ഇല്ല ,
ഇത്തിരി കൂടി ബാക്കിയുണ്ട്


പശ്ചാത്തപിക്കുക






പാനി ഗി൪ഗയാ


ചുവന്ന വെളിച്ചത്തിലോലിച്ചുപോയ
ശുക്ലക്കുഞ്ഞുങ്ങള്‍




യാത്രക്കാരാ,
എന്റെ കൂടെ വരിക




വഴികളെല്ലാം
തിരിച്ചരിയലുകളാണ്




അവസാനിക്കുന്നുവെന്ന്
നിനയ്ക്കുന്നിടത്തുനിന്നാണ്
അനശ്വരതയടെ തുടക്കം




ചിന്തിക്കുന്ന കൈകള്‍
പിറകില്‍  കെട്ടിയിടുക ,
അരക്കെട്ടുമാത്രമുലയ്ക്കുക




താളം
കുത്തഴിയുവാനുള്ള
വെമ്പലാണ്




രാവുകള്‍
തുരങ്കത്തിന്റെ മൂളലുകള്‍,
അലറിക്കടന്നുപോകുന്നു,
ഓലങ്ങലുണ്ടാക്കാതെ
തിരികെ വരുന്നു

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

പുറപ്പെട്ടുപോയത്

പിഴച്ചുപോയ വെളിച്ചം
സ്പന്ദിക്കുന്ന മിന്നാമിനുങ്ങ്
കൂട്ടം വെറുത്ത കസ്തൂരിമാ൯ 
തിളക്കുന്ന രക്തം
വിപ്ലവം
ഒന്നും വാരിവിതരാറില്ല
പുറപ്പെട്ടുപോകാരേയുള്ളൂ

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഒരാടും കുറേ ആട്ടിടയന്മാരും

അസ്ത്തികളില്‍  ചവിട്ടി നടക്കുന്നവരേ
ഏയ് .... ഒന്ന് തിരിഞ്ഞു നോക്കുക 
തള്ളിപ്പറഞ്ഞ കാമുകിയുടെ മാറിലേക്കല്ല 
പേസ്റ്റ്  ട്യൂബിലെ അവസാനത്തെ  പശിമയിലേക്കുമല്ല 
മുമ്പൊരിക്കല്‍ ഞാ൯ 
ശ്രമിച്ചു പരാജയപ്പെട്ടതിലേക്ക് .


അതൊരു മലന്ചെരിവാണോ 
അതെ, തീ൪ച്ചയായുമാതെ, 
ശ് ശ് ശ് .. .എന്താണവിടെയനങ്ങുന്നത്,  
ഒരാടും കുറേ ആട്ടിടയന്മാരും ,
ഓ.. നിങ്ങളുമത് കാണുന്നുണ്ടല്ലേ ,
ഇല്ല, കണ്ണടയ്ക്കുമ്പോള്‍  മാത്രം ,
ശരി, അതങ്ങനെത്തന്നെയായിരിക്കട്ടെ .


വഴിതെറ്റിയോഴുകുന്ന നദി 
നുരഞ്ഞു പൊന്തുന്ന വിപ്ലവം 
അന്ധനായ  കുട്ടി പറഞ്ഞു 
ഇതൊരു സ്വപ്നമാണ് ,
പിന്നെയവ൯  അലറികരഞ്ഞു 


ബിയ൪ നുകരുന്ന പ്രകാശക്കുമിളകള്‍
കൂമ്പി നില്‍ക്കുന്ന മാറിടങ്ങള്‍ 
എല്ലാം തണുത്തുരഞ്ഞിരിക്കുന്നു
അവയൊരിക്കലും അങ്ങനെയായിരുന്നില്ല